പൊൻപീലികൾ

പൊൻ‌പീലികൾ മനസ്സിൽ
മുകിൽമാലകൾ മലർമാരികൾ
പുലരിയിൽ... രജനിയിൽ...
മൂകതീരങ്ങളിൽ...

(പൊൻ‌പീലി...)

കതിരിടും ഹൃദയഭൂവിൽ
കനവുകൾ വിരിയവേ
വീചികൾ ശ്യാമവീചികൾ
ആയിരം വർണ്ണരാജികൾ
രാഗാർദ്ര നിമിഷങ്ങളിൽ

(പൊൻ‌പീലി...)

നിറമെഴും ചിറകുമായി.....
നിനവുകൾ ഉണരവേ (നിറമെഴും)
കൊഞ്ചലോ പൂവിൻ കൊഞ്ചലോ
തേങ്ങലോ കാറ്റിൻ തേങ്ങലോ
അജ്ഞാത ലയനങ്ങളിൽ...

(പൊൻ‌പീലി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponpeelikal manasil

Additional Info

അനുബന്ധവർത്തമാനം