പ്രിയതേ എൻ പ്രിയതേ

ലലലാ ലാലലലാ ഉം...
പ്രിയതേ എൻ പ്രിയതേ
സ്വരമാകുന്നുവെൻ മൗ‍നവും
സുരലാവണ്യമായ്...
അതിൻ‍ സംഗീതമായ്...
എൻ തന്ത്രികൾ നീ തഴുകീ...

(പ്രിയതേ...)

ജാലകമൊന്നു തുറന്നൂ നീ
മോഹനദർശനമേകുമ്പോൾ
എന്നുള്ളിലെ പൂവൊന്നിതാ
ആരോമലേ ഇനിയണിയൂ സഖീ
നിന്റെ നെഞ്ചിൽ ഇതു നീ...

(പ്രിയതേ...)

ചിന്തകൾ തോറുമനന്യന്റെ
സ്‌പന്ദനമായ് നീ മാറുമ്പോൾ
നിന്നാഗമം കാക്കുന്നു ഞാൻ
ശാലീനതേ നിഴൽ മൂടുന്നൊരെൻ
മുന്നിൽ ഒന്നു വരില്ലേ....

(പ്രിയതേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyathe en priyathe

Additional Info

അനുബന്ധവർത്തമാനം