ആകാശത്തൊട്ടിലിൽ

ആകാശത്തൊട്ടിലിൽ നക്ഷത്രകുഞ്ഞുങ്ങൾ
ആയിരമായിരമാലോലം
കടമുറിത്തിണ്ണയിൽ കണ്ണുനീർത്തൊട്ടിലിൽ
കണ്മണിയാലോലമാലോലം
ആലോലമാലോലമാലോലം (ആകാശ...)
 
കളമൊഴികാറ്റത്ത് കണ്ണനണിയുവാൻ
കുളിരല തുന്നിയ കുപ്പായം
അമ്മിഞ്ഞപ്പാലില്ല നൽകുവാനമ്മ തൻ
ഉമ്മകൾ മാത്രമാണത്താഴം (ആകാശ...)
 
ഒരു കൊച്ചു കാലിന്റെ നിഴൽ കാണാനില്ലാതെ
ഇരുനില മാളിക തേങ്ങുമ്പോൾ
തെരുവിന്റെ ദുഃഖത്തിൽ നീന്തിത്തുടിക്കുവാൻ
പിറവിയെടുത്തല്ലോ കുഞ്ഞേ നീ ( ആകാശ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info