ചാന്ദ്നി ചാന്ദ്നി - M
ചാന്ദ്നീ ചാന്ദ്നീ
ചൈത്രമാസ ദേവയാമിനീ
പൂനിലാ പന്തലില്‍
പൊന്നണിഞ്ഞു പൂത്തുലഞ്ഞു വാ
മഞ്ഞിലേയ്ക്ക് നീ തുറന്നുവോ
മൂകമെന്റെ മോഹജാലകം
ചാന്ദ്നീ...
ചാന്ദ്നീ ചാന്ദ്നീ
ചൈത്രമാസ ദേവയാമിനീ
പൂനിലാപ്പന്തലില്‍
പൊന്നണിഞ്ഞു പൂത്തുലഞ്ഞു വാ
നിന്‍ കണ്ണിലെ വെണ്‍പ്രാവുകള്‍
സല്ലാപമോതുന്നുവോ
നിന്‍ ചുണ്ടിലെ പൊന്‍വാക്കുകള്‍
സംഗീതമാകുന്നുവോ
മിന്നിമായുമീ മണ്‍ചെരാതിലെ
സ്വര്‍ണ്ണവര്‍ണ്ണമാം നാളമായി ഞാൻ
നിന്റെ നാദമന്ദിരം സ്വയം തലോടവേ
ചാന്ദ്നീ...(ചാന്ദ്നീ ചാന്ദ്നീ...)
ഈ പൂക്കളും പൂന്തിങ്കളും
നീ തന്ന ദാനങ്ങളായ്
ഈ സന്ധ്യയും മണ്‍വീണയും
നീ പോലുമെന്‍ സ്വന്തമായ്
മാഞ്ഞു പോകുമീ മൗനഗാനവും
വേണുവൂതുമീ മന്ത്രരാഗവും
നിന്റെ മഞ്ഞു കൂട്ടിലിട്ടു പങ്കുവച്ചു ഞാന്‍
ചാന്ദ്നീ...
ചാന്ദ്നീ ചാന്ദ്നീ
ചൈത്രമാസ ദേവയാമിനീ
പൂനിലാ പന്തലില്‍
പൊന്നണിഞ്ഞു പൂത്തുലഞ്ഞു വാ
മഞ്ഞിലേയ്ക്ക് നീ തുറന്നുവോ
മൂകമെന്റെ മോഹജാലകം
ചാന്ദ്നീ...
ചാന്ദ്നീ ചാന്ദ്നീ
ചൈത്രമാസ ദേവയാമിനീ
പൂനിലാപ്പന്തലില്‍
പൊന്നണിഞ്ഞു പൂത്തുലഞ്ഞു വാ