മഞ്ഞുമലർ കുങ്കുമം - D

മഞ്ഞുമലര്‍ കുങ്കുമം ചന്ദ്രമണി ചന്ദനം 
മനസ്സിന്റെ മുറ്റത്തേതോ മംഗളഘോഷം 
കുളിരണിക്കല്യാണത്തിൻ മംഗളഘോഷം 
(മഞ്ഞുമലർ...)

അന്തിവെയില്‍ താഴ്വരകള്‍ 
തന്തി കെട്ടും സാരംഗിയില്‍ 
സ്വരമഴയായ്...
നിന്റെ നിഴല്പ്പാടുകളില്‍ 
എന്റെ നിഴല്‍ വീണലിയും
മധുമഴയായ്...
ദൂരങ്ങളില്‍ ശുഭതാരങ്ങളായ്‌ 
രാജീവം തിരി നീട്ടുമ്പോള്‍ 
നിന്നെക്കാണുമ്പോള്‍ 
നിന്റെ നാദം കേള്‍ക്കുമ്പോള്‍ 
ഉള്ളിന്നുള്ളില്‍ ശൃംഗാരമേളം 
(മഞ്ഞുമലര്‍...)

മഞ്ഞലിയും ചന്ദ്രികയില്‍ 
നെഞ്ചിലുള്ള തംബുരുവില്‍ 
ശ്രുതിസുഖമായ്...
നിന്റെ വിരല്‍ത്തുമ്പുകളില്‍ 
ചില്ലുമണി ചുണ്ടുകളില്‍ 
മദജതിയായ്...
യാമങ്ങളില്‍ നിറയാമങ്ങളില്‍ 
രാക്കൊമ്പും പൂത്താടുമ്പോള്‍ 
നിന്നെപ്പുല്‍കുമ്പോള്‍ -നിന്റെ 
മാറില്‍ ചായുമ്പോള്‍ 
ഉള്ളിന്നുള്ളില്‍ ഉല്ലാസമേളം 
(മഞ്ഞുമലര്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manju malar kunkumam - D

Additional Info

Year: 
1997

അനുബന്ധവർത്തമാനം