എൻ അരുമ പെൺകിടാവേ
എൻ അരുമ പെൺകിടാവേ
പുഞ്ചിരിയ്ക്കും പൊൻകിനാവേ
കനിവിൽ നീ പ്രിയംവദ
കനവിൽ നീ സ്വയംപ്രഭ
എൻ അരുമ പെൺകിടാവേ
പുഞ്ചിരിയ്ക്കും പൊൻകിനാവേ
പനിനീരു തൂകും മുകിൽ
പുൽകുന്ന കാറ്റിൻ കുളിർ
തേനൂറുമീ വേളയിൽ
എന്നാത്മ സ്വപ്നങ്ങളിൽ
വർണ്ണങ്ങളേകും സുഖം
രോമാഞ്ച പുഷ്പങ്ങളായ്
എൻ മോഹഗാനം
അതിൻ സംഗീതഭാവം
നിന്നോടു മാത്രം
തുടികൊട്ടുന്ന രാഗം
അറിയൂ നീ എൻ
ആശകൾ... ദേവീ
(എൻ അരുമ...)
എൻ മൗനദാഹങ്ങളേ
മംഗല്യമേളങ്ങളേ
തൂമന്ദഹാസങ്ങളേ
ശൃംഗാരഗീതങ്ങളേ
താരാട്ടും താളങ്ങളേ
ഉല്ലാസനാളങ്ങളേ
കണ്ണോടു കണ്ണും ഇളം
മെയ്യോടു മെയ്യും
ഒന്നാകും നേരം കതിർ
ചൂടുന്ന ബന്ധം
അതുമാത്രം എൻ
ആശകൾ... ദേവീ
എൻ അരുമ പെൺകിടാവേ
പുഞ്ചിരിയ്ക്കും പൊൻകിനാവേ
കനിവിൽ നീ പ്രിയംവദ
കനവിൽ നീ സ്വയംപ്രഭ
എൻ അരുമ പെൺകിടാവേ
പുഞ്ചിരിയ്ക്കും പൊൻകിനാവേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
En aruma penkidave
Additional Info
Year:
1980
ഗാനശാഖ: