ചന്ദനവർണ്ണപ്പൊട്ടിട്ടും
ആ...ഓഹോഹോഹോ....
ചന്ദനവർണ്ണപ്പൊട്ടിട്ടും ചിന്ദൂരച്ചാന്തിട്ടും
മന്ദാരപ്പൂനുള്ളി പുലരിയൊരുങ്ങുമ്പോൾ
തിങ്കളുറങ്ങും മാനത്തും
തേൻപെയ്യും തീരത്തും
താലിപ്പൂ മുത്തേ വാ താലോലം പാടാൻ
(ചന്ദനവർണ്ണ...)
മാംഗല്യത്തിൻ മൃദു മന്ത്രം ചൊല്ലാൻ
കൂടെ പോന്നൂ വസന്തകോകിലം
ചന്ദനവർണ്ണപ്പൊട്ടിട്ടും....
താനേ തിരിനീളും നറുതിങ്കൾ
കൈത്തിരിയിൽ
ഒളിമിന്നും സ്നേഹത്തിൻ പൊൻനാളം
ആരോ വിരൽ ചേർക്കും മണിവീണക്കമ്പികളിൽ
ശ്രുതിചേരും പുണ്യത്തിൻ ശ്രീരാഗം
ഉള്ളിലൊരുക്കും സുഗന്ധച്ചെപ്പുതുറക്കുമ്പോൾ
ചുണ്ടിലൊളിക്കും മരന്ദചിന്തു തുളുമ്പുമ്പോൾ
കൈമാറി നാം തമ്മിൽ കാണാമാല്യം
ഈ മലർക്കിനാക്കൾ കൊരുത്തു വെയ്ക്കും
മംഗലമാല്യം
(ചന്ദനവർണ്ണ...)
മഞ്ഞിൻ കുടചൂടി മഴവില്ലും മണിവെയിലും
പുലർകാലം നെയ്യുന്നൂ പൂപ്പന്തൽ
കാണാക്കിളി പാടി തൈവാഴപ്പൂങ്കുടിലിൽ
കതിരോലത്തുമ്പിക്കും കല്യാണം
നാക്കിലമേലേ നിലാവിൻ നിറപറ വെയ്ക്കേണം
കുങ്കുമകളഭം തളിക്കാൻ അമ്പിളിയും വേണം
നന്തുണിയിൽ നാടൻപാട്ടിൻ തേരും വേണം
ഈ മനസ്സിനുള്ളിൽ കൊളുത്തി വെയ്ക്കാൻ
സ്വപ്നം വേണം
(ചന്ദനവർണ്ണ...)