കിളുന്നു പെണ്ണിൻ - D

കിളുന്നു പെണ്ണിൻ മണിച്ചിരിയിൽ
ചില്ലുവളക്കിലുക്കം
കവിളിനുള്ളിൽ കളിപറഞ്ഞാൽ
കിക്കിളിപ്പൂപ്പിണക്കം
കണ്ണിൽ കാണാക്കിളി-
ക്കൂടിനുള്ളിൽ സന്തോഷം
മാറിൽ മാൻപേടയെ പുന്നാരിക്കും തുള്ളാട്ടം
പൂവു മൂടുമ്പോൾ പൂത്ത ചെമ്പകം
(കിളുന്നു...)

പാൽത്തിങ്കൾപ്പൊയ്കയിൽ പാടും പൈങ്കിളീ
നീയും കൂടെ വരേണം
മിന്നായം മിന്നിയും മൗനം മീട്ടിയും
മാടപ്പ്രാപ്പിട പോലെ
വർണ്ണക്കുടയും വെള്ളിപ്പൂച്ചാമരവും
വേനൽപ്പടവിൽ വെയിൽപ്പൂക്കാവടിയും
മരതകമണിമഞ്ഞിൻ മുത്തും വേണം
ആരും ചൂടാപ്പൂവാട ചാർത്തണം
(കിളുന്നു...)

കരിനീലക്കണ്‍കളിൽ കാണും വെണ്മയിൽ
നാണം പൂവിരിക്കുമ്പോൾ
കാറ്റിന്റെ കൈകളിൽ ഏതോ വേണുവിൽ
ഈണം പെയ്തിറങ്ങുമ്പോൾ
പൂവൽക്കവിളിൽ പുലർപൊന്നുരുകുമ്പോൾ
മാറിൽകുളിരിൽ മണിച്ചെണ്ടണിയുമ്പോൾ
നിറമുള്ള നിനവെല്ലാം പൂത്തീടുമ്പോൾ
നിന്നെ ഞാനെന്റെ സ്വന്തമാക്കിടും
(കിളുന്നു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kilunnu pennin - D

Additional Info

Year: 
1997

അനുബന്ധവർത്തമാനം