ചിങ്ങവയൽക്കിളി

ചിങ്ങവയൽക്കിളി  മംഗല്യപ്പൈങ്കിളീ
സ്വർണ്ണം വിളയുന്ന കാലമായി...
ചുണ്ടിൽ  കതിർ  ചൂടി...നെഞ്ചിൽ കൊതി ചൂടി...
കൊഞ്ചിക്കുഴയുവാൻ നേരമായി...
ചിങ്ങവയൽക്കിളി....  മംഗല്യപ്പൈങ്കിളീ....

മാടത്തിൻ മുറ്റത്ത് മകരന്ദ തുമ്പികൾ 
പാടിനടക്കും പൂക്കാലമായി...(2)
പൊന്നമ്പലത്തിൻറെ മുറ്റത്തും താഴത്തും
അമ്മാനപ്പന്തടി മേളമായി... 
ചിങ്ങവയൽക്കിളി....  മംഗല്യപ്പൈങ്കിളീ....

ആറമുൻമളയിലും പായിപ്പാട്ടാറ്റിലും
ആർപ്പു വിളികൾ തൻ പൂരമായി...(2)
പൂർണ്ണത  തേടുന്ന കൈരളിതൻ മോഹം
പൂക്കളമാകും പൊന്നോണമായി ...
(ചിങ്ങവയൽക്കിളി... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chingavayalkkili

Additional Info

Year: 
1992
Lyrics Genre: