പാൽനിരപ്പൂ പുഞ്ചിരി

പാൽനിരപ്പൂ പുഞ്ചിരി തൂകി... പാൽനിരപ്പൂ പുഞ്ചിരി തൂകി... 
പൂമകളെ വാ...എൻ പൂമകളെ വാ...
പൂവിളിച്ച് പൂവിറുത്ത് പൂപ്പട കൂട്ടി പൂവട ചുട്ട് 
ഒന്നിച്ചിരുന്ന് ഒന്നായ് ചിരിച്ച് 
ഓണമുണ്ണാൻ വാ.. പൊന്നോണമുണ്ണാൻ വാ വാ 
(പാൽനിരപ്പൂ പുഞ്ചിരി...)

ചൊടുവച്ച് വളകിലുക്കി കൂടിയാടാൻ വാ 
കേൾവികേട്ട തിരുവാതിര താളമിടാൻ വാ... (2)
ഇരയിമ്മൻ തമ്പി പാടിയ കുമ്മി 
ആടാൻ വാ വാ...വാ...
(പാൽനിരപ്പൂ പുഞ്ചിരി...)

കളം വരച്ച് വിളക്കു വച്ച് കളി തുടങ്ങാൻ വാ 
കൈയ്യിൽ തുമ്പക്കുലകളേന്തി തുമ്പി തുള്ളാൻ വാ 
മലയാളത്തനിമയായ് എൻ തമ്പുരാട്ടി 
വാ വാ....വാ വാ...വാ...
(പാൽനിരപ്പൂ പുഞ്ചിരി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palnirapoo Punchiri

Additional Info

Year: 
1992
Lyrics Genre: