മേലേ വീട്ടിലെ വെണ്ണിലാവ്

മേലേവീട്ടിലെ വെണ്ണിലാവ്
രാവിൽ തോണി കളിച്ചൊരു നേരം
കഴുത്തിലിട്ടൊരു പതക്കമൊന്ന്
കൊളുത്തുവിട്ട് നിലത്തുപോയ്
താഴെ വീണിന്നുടഞ്ഞുപോയ് (മേലേ)

താഴത്തുവീണൊരു മുത്തെല്ലാം വാരുവാൻ
ഞാനോടി ഓരത്തൊന്നു ചെന്നപ്പോൾ
താമരനൂ‍ലിലാ മുത്തെല്ലാം കോർത്തവൾ
മാറിലണിഞ്ഞു പെരിയാറും (കഴുത്തിലിട്ടൊരു)

മാണിക്യമുത്തുള്ള മാലയും തേടിയാ
പൂനിലാമാനത്തിന്നും എത്തുമ്പോൾ
വാനിലെ മേഘത്തിൻ വാടിയിൽ പൂക്കുന്ന
താരകൾ കണ്ടു ചിരിക്കുന്നൂ (കഴുത്തിലിട്ടൊരു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Mele veettile

Additional Info

അനുബന്ധവർത്തമാനം