ഒരു മഞ്ഞുപൂവിൻ

ഒരു മഞ്ഞുപൂവിൻ ഇതള്‍പോലെ മൂകം
ഇടനെഞ്ചിനുള്ളില്‍ പൊഴിയുന്നു മോഹം
മിഴി നനയുമേതോ നിമിഷശലഭങ്ങള്‍
വിടചൊല്ലി എങ്ങോ മായുമ്പോള്‍ 
ഒരു മഞ്ഞുപൂവിന്‍ ഇതള്‍പോലെ മൂകം

പറയാത്ത വാക്കിന്‍ പരിമള പരാഗം
ഒരുമാത്ര മാത്രം തെളിയുന്നുവോ 
തുടിക്കുമെന്‍ മനസ്സിന്റെ താഴ്വരയില്‍
കുസൃതിപ്പൂ വിടര്‍ത്തുമെന്‍ ഓര്‍മ്മകളേ
കുറുമ്പിന്റെ മണിച്ചെപ്പു തുറക്കുകയോ
എങ്ങോമായും മാരിക്കാറ്റായ് ഞാന്‍വിങ്ങവേ
ഒരു മഞ്ഞുപൂവിന്‍ ഇതള്‍പോലെ മൂകം

ഇരുളുന്ന രാവിന്‍ മഴനിഴല്‍ക്കൂട്ടില്‍
കരള്‍നൊന്തുപാടാം വിരഹാര്‍ദ്രമായ് 
കടല്‍പോലുലാവും കരിമുകില്‍ക്കാവില്‍
മിഴിമിന്നിനില്‍പ്പൂ ഒരു താരകം
മയങ്ങുമെന്‍ മനസ്സിന്റെ ശ്രീലകത്തില്‍
മലരിതള്‍ കൊളുത്തുന്ന ദീപകമേ
നറുതിരി വെളിച്ചവും മായ്ക്കുകയോ
എങ്ങോമിന്നും മിന്നാമിന്നി ഇരുള്‍കൂട്ടു വാ

ഒരു മഞ്ഞുപൂവിൻ ഇതള്‍പോലെ മൂകം
ഇടനെഞ്ചിനുള്ളില്‍ പൊഴിയുന്നു മോഹം
മിഴി നനയുമേതോ നിമിഷശലഭങ്ങള്‍
വിടചൊല്ലി എങ്ങോ മായുമ്പോള്‍ 
ഒരു മഞ്ഞുപൂവിന്‍ ഇതള്‍പോലെ മൂകം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru manju poovin

Additional Info

Year: 
1996

അനുബന്ധവർത്തമാനം