കളകളമൊഴീ പ്രഭാതമായി

കളകളമൊഴീ പ്രഭാതമായി
കുളിരാനായിതാ...
സുരഭാവനാസ്വരമേകിടാൻ
അരങ്ങായിതാ വരൂ...

(കള...)

പതംഗങ്ങളായ് പകൽക്കാവുകൾ
പുതുമേളയിൽ പറന്നെത്തിടാം
മണിവേണുവിൽ ലയമായിടാം
അനുഭാവമേ വരൂ...

(കള...)

തരംഗങ്ങളായ് തണൽച്ചാർത്തുകൾ
തിരുകേളിയിൽ തിരഞ്ഞെത്തിടാം
മധുവീണയിൽ ശ്രുതി മീട്ടിടാം
അനുരാഗമേ വരൂ....

(കള...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalakala mozhi prabhathamayi