അമൃതകവിത മൊഴിയിലുള്ള

ലലലാ ലലലാ ആഹാഹഹാഹാ
ലല്ലലല്ലല്ലലാ ലലലാലാലാ

അമൃതകവിത മൊഴിയിലുള്ള തെന്നലെ
പ്രണയകലിക മിഴിയിലുള്ള കന്യകേ
പൊന്നോണപ്പൂവിറുക്കാൻ തുമ്പിപ്പെ-
ണ്ണോടി വന്നേ
പൂങ്കുരുവീ തേൻകുരുവീ 
എങ്ങാനും പൊന്നാര്യൻ പൂക്കളുണ്ടോ
നിറകദളി പൂക്കളുണ്ടോ
അമൃതകവിത മൊഴിയിലുള്ള തെന്നലെ
പ്രണയകലിക മിഴിയിലുള്ള കന്യകേ

അരയാൽത്തറയിൽ തനിയെ 
തന്നാനംപാടും
അരുവിക്കരയിൽ വെറുതെ 
കണ്ണാരം പൊത്തും
പുന്നാരപ്പെണ്ണേ നിന്നെ 
ആരോ കൊണ്ടു പോകും
പോകുമ്പോൾ അടിമുടി 
കുളിരണിയും നേരം
പൂമണിമഞ്ചം വിരിച്ചു തരാൻ 
തോഴീ പോരൂ കൂടെ
അമൃതകവിത മൊഴിയിലുള്ള തെന്നലെ
പ്രണയകലിക മിഴിയിലുള്ള കന്യകേ

മഴവിൽക്കൊടികൾ കവിളിൽ 
സിന്ദൂരം പൂശും
സുരഭീലതകൾ മനസ്സിൻ 
പൊന്നൂഞ്ഞാലാടും
മഞ്ചാടിച്ചിന്തേ നിന്നെ 
മാരൻ കൊണ്ടുപോകും
പോകുമ്പോൾ പുതുമഴ പൊഴിയു-
മൊരിളം കാറ്റിൽ
തൂമകരന്ദം പകർന്നുതരാൻ 
തോഴീ പോരൂ കൂടെ

അമൃതകവിത മൊഴിയിലുള്ള തെന്നലെ
പ്രണയകലിക മിഴിയിലുള്ള കന്യകേ
പൊന്നോണപ്പൂവിറുക്കാൻ തുമ്പിപ്പെ-
ണ്ണോടി വന്നേ
പൂങ്കുരുവീ തേൻകുരുവീ 
എങ്ങാനും പൊന്നാര്യൻ പൂക്കളുണ്ടോ
നിറകദളി പൂക്കളുണ്ടോ
അമൃതകവിത മൊഴിയിലുള്ള തെന്നലെ
പ്രണയകലിക മിഴിയിലുള്ള കന്യകേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amruthakavitha

Additional Info

Year: 
1995

അനുബന്ധവർത്തമാനം