തങ്കത്തമ്പുരുവോ

ലാലാലാ ലാലലാലാലാ..
തങ്കത്തമ്പുരുവോ ഇടനെഞ്ചിലുരുമ്മി
വർണ്ണക്കുങ്കുമമോ തുടുനെറ്റി തിളങ്ങി
മത്താപ്പൂതാരകളോ മാനത്തൊരു കതിർമിന്നി
മുത്താരത്തൊങ്ങലുമായ് രാത്തെന്നലി-
ലൊളി ചിന്നി വാവാ കൂടെ പാടീടാം
തങ്കത്തമ്പുരുവോ ഇടനെഞ്ചിലൊരുങ്ങി
വർണ്ണക്കുങ്കുമമോ തുടുനെറ്റി തിളങ്ങി

പൊന്നുണ്ടേ മിന്നുണ്ടേ തന്നേയ്ക്കാം
പാട്ടുണ്ടേ കൂത്തുണ്ടേ കൊണ്ടാടാം
പാട്ടിനൊരു *ക്കുള്ളിൽ
കൂട്ടിനൊരു കുഞ്ഞിക്കാറ്റായ്
ചാഞ്ചാടിയാടാൻ പോരാമോ 
അനുപദം അനുപമം
തങ്കത്തമ്പുരുവോ ഇടനെഞ്ചിലൊരുങ്ങി
വർണ്ണക്കുങ്കുമമോ തുടുനെറ്റി തിളങ്ങി

തന്നാരം പുന്നാരം വന്നേയ്ക്കാം
കുന്നോളം കിന്നാരം ചൊല്ലീടാം
മെയ്യിലൊരു മിന്നൽ പെയ്യും
കണ്ണിലൊരു കായാമ്പൂവും
ഒന്നൂടെ മൂളാൻ പോരാമോ
അതിശയം അനുപമം

തങ്കത്തമ്പുരുവോ ഇടനെഞ്ചിലുരുമ്മി
വർണ്ണക്കുങ്കുമമോ തുടുനെറ്റി തിളങ്ങി
മത്താപ്പൂതാരകളോ മാനത്തൊരു കതിർമിന്നി
മുത്താരത്തൊങ്ങലുമായ് രാത്തെന്നലി-
ലൊളി ചിന്നി വാവാ കൂടെ പാടീടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankathamburuvo