കുണുങ്ങി കുണുങ്ങി കൊഞ്ചി - F
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചി-
ച്ചിരിക്കും ചിങ്കിരിമുത്തിന്‍
ചിരിയുംകളിയും കണ്ടുവാ കണിമലരേ
കളഭചന്ദനക്കോപ്പും പവിഴമുന്തിരിത്തെല്ലും
പളുങ്കുപമ്പരം കൊണ്ടുവാ അഴകഴകേ
മനസ്സില്‍ വിടരുമരിയമലരിന്‍
മധുരവുമായ് ഇതുവഴിയേ...
പൊന്‍പുലരിയില്‍ വെണ്‍ച്ചിറകുമായ്
പൂങ്കുരുവി വരവായ്
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചി-
ച്ചിരിക്കും ചിങ്കിരിമുത്തിന്‍
ചിരിയുംകളിയും കണ്ടുവാ കണിമലരേ
കണ്മണിതന്‍ കണ്ണിണയില്‍ പൂനിലാവുമലിയും
തളിരിന്‍ കവിളില്‍ കുങ്കുമമായ് താരരേണുവണിയും
ആരിരരം പാടിവരും അമ്മവന്നു പുണരും
അലിവിന്നുടലിന്‍ പൂമ്പൊടിയായ്
അച്ഛനൊന്നു മുകരും
ഇടംവലംകൈകള്‍ മണിത്തൊട്ടിലാക്കാം കുരുന്നുകുയിലേ വാ വാ
ഇങ്കുനുണനുണഞ്ഞും കുഞ്ഞുവളയണിഞ്ഞും തങ്കക്കുടമായ്
വാവോ
(കുണുങ്ങി...)
പാല്‍ക്കുളിരിന്‍ ചില്ലകളില്‍ കുഞ്ഞുമൈനയുണരും
ഇളമാന്തളിരിന്‍ പൊന്നിതളില്‍ മഞ്ഞുതുള്ളിയുതിരും
വാര്‍മുടിയില്‍ പൂത്തുലയാന്‍
രാത്രിമുല്ല വിടരും
ഇനി നിന്‍ നെറുകില്‍ മംഗലമാം കുങ്കുമങ്ങളണിയും
കുറുകിയുണര്‍ത്തും കുറുമണിപ്രാവേ
പറന്നുപാറി വാവാ
ഇതള്‍കൊണ്ടു പൊതിയും
ഇളംമുളംകൂട്ടില്‍ ചേര്‍ന്നുറങ്ങുവാന്‍ വാ
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചി-
ച്ചിരിക്കും ചിങ്കിരിമുത്തിന്‍
ചിരിയുംകളിയും കണ്ടുവാ കണിമലരേ
കളഭചന്ദനക്കോപ്പും പവിഴമുന്തിരിത്തെല്ലും
പളുങ്കുപമ്പരം കൊണ്ടുവാ അഴകഴകേ
മനസ്സില്‍ വിടരുമരിയമലരിന്‍
മധുരവുമായ് ഇതുവഴിയേ...
പൊന്‍പുലരിയില്‍ വെണ്‍ച്ചിറകുമായ്
പൂങ്കുരുവി വരവായ്