പീലിക്കൊമ്പിൽ

പീലിക്കൊമ്പിൽ താനേ ഊഞ്ഞാലാടാൻ
നീലത്തുമ്പീ നീയും കൂടെ പോരൂ
പുലർകാലപൂന്തോപ്പിൽ 
പുതുമോടികൾ കൂട്ടാനായ്
കണികാണാ കുന്നിന്മേൽ
കളമൈനകൾ പാടാറായ്
മനസ്സാകെ മധുമാസമായ്
പീലിക്കൊമ്പിൽ താനേ ഊഞ്ഞാലാടാൻ
നീലത്തുമ്പീ നീയും കൂടെ പോരൂ

കുഞ്ഞോളമായ് കുളിർപെയ്തിടാം
മഴവില്ലിൻ മണിവീണ മീട്ടാം
ചിങ്കാരമായ് ചാഞ്ചാടിടാം
ചിരകാല മോഹങ്ങൾ തീർക്കാം
നിറതിങ്കൾ കൊടിയാടും
മണിവർണ്ണത്തേരാകാൻ
കുറുവാൽപൂങ്കിളി പാടും
ശ്രുതിതേടി കൂത്താടാൻ
കളിയാടി വിളയാടി വാ വാ
പീലിക്കൊമ്പിൽ താനേ ഊഞ്ഞാലാടാൻ
നീലത്തുമ്പീ നീയും കൂടെ പോരൂ

എന്നുള്ളിലെ പൊൻകൂട്ടിൽ നീ
കിന്നാരമോതുന്ന നേരം
എൻ നെഞ്ചിലെ പൊൻവീണയിൽ
ഈണങ്ങൾ പെയ്യുന്ന നേരം
അനുരാഗച്ചെപ്പു കിലുക്കി
അതിലേതോ വർണ്ണമിണക്കി
നിറമേഘപ്പീലി വിരുത്തി
ഒരു പാട്ടിൻ പല്ലവി മൂളി
കളിയാടി വിളയാടി വാ വാ

പീലിക്കൊമ്പിൽ താനേ ഊഞ്ഞാലാടാൻ
നീലത്തുമ്പീ നീയും കൂടെ പോരൂ
പുലർകാലപൂന്തോപ്പിൽ 
പുതുമോടികൾ കൂട്ടാനായ്
കണികാണാ കുന്നിന്മേൽ
കളമൈനകൾ പാടാറായ്
മനസ്സാകെ മധുമാസമായ്
പീലിക്കൊമ്പിൽ താനേ ഊഞ്ഞാലാടാൻ
നീലത്തുമ്പീ നീയും കൂടെ പോരൂ
ലാലാലാലാ ലാലാ ലാലാലാലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Peelikkombil

Additional Info

Year: 
1995