പന്നഗേന്ദ്രശയനാ

പന്നഗേന്ദ്രശയനാ....
പത്മനാഭപാഹി പാടി, പൊരു‍ൾ തേടി
മനമുണരും സംക്രമ സുപ്രഭാതം...

(പന്നഗേന്ദ്രശയനാ)

സരസീരുഹം വിടർന്നു
സരയുവിൽ ദളമർമ്മരം നിറഞ്ഞൂ...
ഉദയാർക്ക കനകകിരണം തഴുകി
മൃദുമന്ദഹാസമുഖിയായ്...

(പന്നഗേന്ദ്രശയനാ)

നീഹാരതീർത്ഥമേന്തും പറവകൾ
പാടുന്ന കീർത്തനത്താൽ...
മാലേയഗന്ധമലിയും പവനനിൽ
ആലോലമാടി ലതകൾ...

(പന്നഗേന്ദ്രശയനാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pannagendra sayana padmanabha pahi

Additional Info