പ്രിയതരമാകുമൊരു നാദം
പ്രിയതരമാകുമൊരു നാദം
മണിനൂപുരനാദം...
ഒരു കുളിർകാറ്റിൽ വരവായ്
നിന്നെ പിരിയാനരുതാതെ (പ്രിയതരം...)
കാട്ടിൽ കരിങ്കുയിൽ പാടി
ഇതിലേ പോരു നീ...
ഇവിടം നിൻ തപോവാടം
വരൂ... വരൂ... വരൂ... (പ്രിയതരം...)
മാറിൽ നിലാക്കുളിർ പാകി
മറയും സ്വപ്‌നമേ...
ഹൃദയത്തിൻ കണിപ്പൂക്കൾ
തരൂ... തരൂ... തരൂ... (പ്രിയതരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Priyatharamakum
Additional Info
ഗാനശാഖ: