ശിവശൈലശൃംഗമാം

ശിവശൈലശൃംഗമാം തിരുവരങ്ങിൽ
സത്യശിവസുന്ദരങ്ങൾതൻ അങ്കണത്തിൽ
നിത്യമംഗലയാം ദേവീ നൃത്തമാടൂ, നിൻ‌റെ
പൊൽച്ചിലമ്പിൽ ഞാനിന്നൊരു മുത്തായെങ്കിൽ

(ശിവശൈല...)

കോതിവച്ച ചുരുൾമുടിയിൽ
സൂര്യചന്ദ്രമണികൾ ചൂടി
കോമളത്താമരമിഴികൾ ചിമ്മി
ഒരു കുടന്ന നിലാവുപോ‍ലാം
പുഞ്ചിരി തൂകി....
കരപുടങ്ങൾ കൂപ്പി നിൽക്കും
ലാവണ്യം നീ - ലാസ്യലാവണ്യം നീ

(ശിവശൈല...)

മാരിമഞ്ഞും കുളിരു പെയ്തു
വേനൽ വന്നു കനൽ ചൊരിഞ്ഞു
മാരനും മാമ്പൂവിൻ ശരങ്ങളെയ്‌തു
ഒരു വസന്തവിലാസമായ് നിൻ
ദേവസന്നിധിയിൽ...
ഹൃദയതാലം നീട്ടി നിൽക്കും
ദേവത നീ - പ്രേമദേവത നീ

(ശിവശൈല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shiva Sailasringamam

Additional Info