മന്ദ്രമധുര മൃദംഗ
Music:
Lyricist:
Singer:
Raaga:
Film/album:
മന്ദ്രമധുര മൃദംഗഭൃംഗരവം
ചന്ദ്രവളയ ചകോരമൃദുഗീതം
കളിയരങ്ങിതുണർന്നു
യമുനാപുളിനമാവുന്നൂ...
ചഞ്ചലിത ഭംഗിയിലുണരുന്നു
ലളിത-ചരണ-നളിന-മുകുളങ്ങൾ
(മന്ദ്ര...)
ചടുലചഞ്ചല പദനഖങ്ങൾ പവിഴമുതിരുന്നൂ
ചകിതമിഴികൾ ഇളകിയാരെത്തിരയുന്നു
തളിരിട്ട കടമ്പിന്റെ തണലിലൂടെ...
മുകിൽവർണ്ണൻ മുരളിയുമായ് ഇനി വരില്ലേ
നിസരി സനിധ പധനി ധപമ ഗമ പമഗരിസ
(മന്ദ്ര...)
മിഴിയിലഞ്ജനമെഴുതിയേതോ പുതിയ മോഹങ്ങൾ
കഴലിണയിൽ പുതിയ നൂപുരമണിയുന്നൂ...
ഇടയപ്പെൺകൊടീ നിൻ പാൽക്കുടം തുളുമ്പീ
പുടവയിൽ പുളകം പുതുഞെറികൾ ചാർത്തീ
നിസരി സനിധ പധനി ധപമ ഗമ പമഗരിസ
(മന്ദ്ര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Manthra Madhura
Additional Info
ഗാനശാഖ: