മൊഴിയഴകും മിഴിയഴകും
Music:
Lyricist:
Singer:
Raaga:
Film/album:
മൊഴിയഴകും മിഴിയഴകും
എന്നിലണിഞ്ഞമ്മാ
താരാട്ടിൻ രാരീരം
മനസ്സിന്നീണമായ്...
എൻ മനസ്സിന്നീണമായ്....
മാൻമിഴിയേ തേന്മൊഴിയേ
മകളേ തളിരിതളേ
അമ്മക്കുട്ടീ അമ്മുക്കുട്ടീ
നീ നിനവിൻ താളമായ്
എൻ കനവിൻ രാഗമായ്...
പവനുതിരും പുഞ്ചിരിയെൻ
നെഞ്ചിലലിഞ്ഞമൃതായ്
പാൽനുരയെൻ ചുണ്ടുകളിൽ
പൂന്തേൻകുഴമ്പായ്...
നറുപൂന്തേൻകുഴമ്പായ്...
(മൊഴിയഴകും)
പൊൻതടുക്കിൽ അടുത്തിരുത്താൻ
പൊൻമണിത്തളികകളിൽ
പഴംനുറുക്കും പാലടയും
ഇനിയും പങ്കിടാം...
ഞാനിനിയും പങ്കിടാം...
(മൊഴിയഴകും)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mozhiyazhakum mizhiyazhakum
Additional Info
ഗാനശാഖ: