കയറിട്ട പയ്യിനു
കയറിട്ട പയ്യിനെ കയിച്ചിട്ട് ഞമ്മളെ വേലിക്കൽ വന്നോളേ
കടക്കണ്ണോണ്ടെറിഞ്ഞെന്റെ ഖൽബിലു
പെട പെട പെടപ്പിച്ച മയിലാളേ
കിലുക്കാം പെട്ടി കലപില കൂട്ടി കൊഞ്ചി കൊഞ്ചിക്കൊഴഞ്ഞാടി
തക്കിട താളം കളിച്ചു ഇക്കിളിയിട്ട് മദിച്ച് കരളിലു കൊതി നിറച്ചു (2)
ചാഞ്ചക്കം ചരിഞ്ചക്കം ചിരിച്ചെന്നെ മയക്കുമ്പം
ആടീം പാടീം മോഹിപ്പിച്ചിരുത്തി
(കിലുക്കാം പെട്ടി...... കൊതി നിറച്ച്)
മുരിങ്ങാക്കായിക്കു വന്ന
മൂപ്പരു കാണിച്ചു തന്ന
മൂച്ചിപ്പിറാന്തെനിക്കില്ല മദനപ്പൂവേ (2)
എന്റെ നുണച്ചീ ചീക്കോടൊപ്പം നീ ചതിക്കല്ലേ
നിന്റെ നറുക്കെടുക്കുമ്പോൾ എന്നെ മറക്കല്ലേ
എന്റെ മുത്തല്ലേ മത്തല്ലേ മാണിക്യക്കല്ലല്ലേ
മാഞ്ഞാളം കൊഞ്ചല്ലേ ചിങ്കാരപ്പൂവേ
തനതന്ത തനതന്ത താനാ (2)
തനതന്ത തനതന്ത തനതന്ത
താന തന്തിന തിന്തിന്നോ തന
താന തന്തിന തിന്തിന്നോ തന
താന തന്തിന തിന്തിന്നോ
(കിലുക്കാം പെട്ടി...... കൊതി നിറച്ച്)
ഇരിശത്തെ തരിയെ തരിയെ
പരിശൊത്ത കിളിയേ കിളിയേ
പതിന്നാലാം രാവിൽ പൂത്ത കമറൊളിയേ (2)
പൊന്നെ സ്വീപ്പാക്കീട്ടെന്നെ കറക്കല്ലേ
നട്ടം തിരിച്ചീട്ടൊടുക്കം നീ വലക്കല്ലെ
എന്റെ കണ്ണല്ലേ കരളല്ലെ കൽക്കണ്ട കനിയല്ലേ
മൂക്കത്തരിശ്ശുള്ള കാന്താരിപ്പെണ്ണേ
തനതന്ത തനതന്ത താനാ (2)
തനതന്ത തനതന്ത തനതന്ത
താന തന്തിന തിന്തിന്നോ തന
താന തന്തിന തിന്തിന്നോ തന
താന തന്തിന തിന്തിന്നോ
കിലുക്കാം പെട്ടി കലപില കൂട്ടി കൊഞ്ചി കൊഞ്ചിക്കൊഴഞ്ഞാടി
തക്കിട താളം കളിച്ചു ഇക്കിളിയിട്ട് മദിച്ച് കരളിലു കൊതി നിറച്ചു
ചാഞ്ചക്കം ചരിഞ്ചക്കം ചിരിച്ചെന്നെ മയക്കുമ്പം
ആടീം പാടീം മോഹിപ്പിച്ചിരുത്തി
തനതന്ത തനതന്ത താനാ (2)
തനതന്ത തനതന്ത തനതന്ത
താന തന്തിന തിന്തിന്നോ തന
താന തന്തിന തന്തിന്നോ തന
താന തന്തിന തിന്തിന്നോ(3)