ദേവീ നീയെൻ

ദേവീ നീയെൻ പൊൻവീണാനാദം
ദേവീ നീയെൻ ആത്മാവിൻ രാഗം
മണിക്കൊന്ന പൂത്തു മലർക്കണിയായ്
മനസ്വിനി നീയെൻ വിഷുക്കണിയായ്
പോരൂ നീയെൻ കൺ‌കുളിരേ ഇതിലേ

(ദേവീ)

നിറമധുചഷകം സഖി നീ ഒരു മധുചഷകം
വരവായ് നറുമധു നുകരാൻ പ്രിയതര ശലഭം
തരളഹൃദയമാം തുടിയിൽ മദകരമുണരും
മൊഴികൾ, മൃദുരവമൊഴികൾ അരുമയൊടറിയൂ

ഓണപ്പൂവേ നാണം‌കൊണ്ടോ
മൗനം പൂണ്ടതെന്തേ ചൊല്ലൂ
ഓമൽക്കണ്ണിൽ പരിഭവമോ
മാരിക്കാറിൻ തീർത്ഥം തേടും
വേഴാമ്പൽ ഞാൻ കേഴുന്നേരം
സ്‌നേഹമേഘം അകലുകയോ
കുളിർതീർത്ഥത്തിൽ പുളിനം നീളേ
അലയുന്നൂ ഞാൻ വെറുതേ

(ദേവീ)

ഉഷമലരികളോ കവിളിൽ തുടുതുടെ വിരിവൂ
നെറുകയിൽ ഇളവെയിലഴകോ തൊടുകുറിയണിവൂ
പ്രണയമധുരമായ് മുരളും ഒരു വനമുളതൻ മുറിവിൽ
കനിവൊടു തഴുകൂ ഒരു കുളിരലയായ്.....

ഓണച്ചിന്തും പാടിപ്പാടി
ഓലേഞ്ഞാലിയൂഞ്ഞാലാടും
വേലിക്കൽ നീ തനിയെ നിൽക്കെ
പിന്നിൽ വന്നാ കണ്ണും പൊത്തി
കാതിലൊരു പാട്ടുമൂളാൻ
ഇന്നുമെന്റെ കരൾ കൊതിപ്പൂ
അഴകേ ഞാനീ തീർത്ഥക്കരയിൽ
എരിയും ദാഹക്കനലായ്

(ദേവീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
devi neeyen

Additional Info

അനുബന്ധവർത്തമാനം