പൂവിട്ടല്ലോ - D

പൂവിട്ടല്ലോ....
പൂവിട്ടല്ലോ മലയുടെ നിറുകയില-
രുമയൊടലരികൾ വിരിയെ
പൂവിട്ടല്ലോ പുഴയുടെ മടിയിലു-
മിളവെയിലിതളുകളുലയെ
കണികാണാൻ വെള്ളോട്ടുരുളിയിൽ
പുതുകൊന്നപ്പൂവും പുടവേം
ചെറുവെള്ളരി വാൽക്കണ്ണാടീം
നറുവർണ്ണമയിൽപ്പീലികളും
കണിയുടെ പുകിലുകളുണരുക
വിഷു വരവായ്...
പാടിയാടി വാ കിളിമകളേ

(പൂവിട്ടല്ലോ)

മണിവിത്തും കൈക്കോട്ടും
വിഷുപ്പക്ഷീ പാടിവാ കളപ്പുരപ്രാവുകൾ വാ
മനസ്സിലെ സ്നേഹത്തിൻ മണിക്കതിർ കൊയ്തുവാ
കളിത്തത്ത പാടിവരൂ
മിഴികളിൽ മൊഴികളിൽ കനിവുകൾ ഉറവിടും
അരിയൊരു കോവിലിതാ

(പൂവിട്ടല്ലോ)

മലർക്കന്യ വാഴുവാൻ കൊതിക്കുന്നോരാലയം
വലം‌വച്ചു പാടുക നീ
കുളിച്ചു തൊഴാൻ വരും കുളിർത്തെന്നലേ
നിന്റെ കളിച്ചൊല്ലും കീർത്തനമായ്
നിനവിലും കനവിലും മധുരമാം ഉറവുകൾ
നിറയുമീ ശ്രീലകത്തിൽ

(പൂവിട്ടല്ലോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
poovittallo - D

Additional Info

അനുബന്ധവർത്തമാനം