അറിവിനുമരുളിനും
അറിവിനുമരുളിനുമുലകിനുമവനള്ളാ - അള്ളാ
അറിയുവിനവനുടെ നിറവിനൊരതിരില്ല - അള്ളാ
ഈ നാവിൽ ആ നാമം കാരുണ്യം പെയ്യുമ്പോൾ
നാമൊന്നായ് തോൾ ചേർന്നേ പാടാം
ലാ ഇലാഹാ ഇല്ലള്ളാ - ലാ ഇലാഹാ ഇല്ലള്ളാ
ലാ ഇലാഹാ ഇല്ലള്ളാ - ലാ ഇലാഹാ ഇല്ലള്ളാ
ബലിക്കായി നാം ഒരുങ്ങുന്നിതാ
വിലപ്പെട്ട നിൻ വചനങ്ങളിൽ
മറക്കാതെയും പൊറുക്കാതെയും
നമുക്കാകുമോ കടം വീട്ടുവാൻ
അവനായി നിസ്കരിച്ചു നിവർന്നാൽ, നമ്മൾ
അഹമെന്ന കെടുതികൾ വെടിഞ്ഞാൽ
അകത്തുള്ള പൊരുളുനെയറിഞ്ഞാൽ
പിന്നെ അനുഭവ സുബർക്കത്തിൽ മധുരം
അവിടുത്തെ പെരുമയിലഅടിയങ്ങളൊരുമിക്കുന്നൂ
(അറിവിനും)
മപഗാരി സരി രിഗ ഗമ മപ പധ ധനി നിസ സരി
ഗരി സനി ധപ മ ഗ രി സ നി ധ പ
വിളക്കായി നീ തെളിഞ്ഞീടവേ
മഴപ്പാറ്റകൾ ദുനിയാവിൽ നാം
എടുക്കാതെയും കൊടുക്കാതെയും
നമുക്കെന്തിനീ പിണക്കങ്ങളും
വിളയുന്നതൊരുമിച്ചു പകുത്താൽ, കയ്യിൽ
വരുവതു പങ്കുവെച്ചു കൊടുത്താൽ
നിറയുന്ന സുഖം മണ്ണിലറിയാം
അവൻ വിതച്ചതും വിധിച്ചതും നുകരാം
അവിടുത്തെ വരുതിയിലടിയങ്ങളണിയണിയായ്
(അറിവിനും)