ശരപ്പൊളി മാലചാർത്തി

ശരപ്പൊളിമാല ചാർത്തി
ശരദിന്ദുദീപം നീട്ടി
കുറിഞ്ഞികൾ പൂത്ത രാവിൽ
ഏതു രാഗം നിന്നെത്തേടുന്നൂ

(ശരപ്പൊളിമാല)

ഇതളറിയാതെ മധുമാസം അകലേ
പൂമണമോ കാറ്റിനു വെറുതെ
സ്വരമുണരാതെ ഒരു ഗാനം അരികെ
കൈവളയുടെ കളിചിരി വെറുതെ
ദാഹജലം തേടി നീ വരും കാനകങ്ങളിൽ
തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
വരമംഗളമരുളും നിറമുകിലിൻ
കനിവൊഴുകാത്തൊരു വൈശാഖംപോലെ

(ശരപ്പൊളിമാല)

ഉയിരിനുപോലും ശ്രുതിയാമെൻ അഴകേ
നീയിനിയൊരു താളം പകരൂ
ചിറകിനു താഴെ തണലേകും കുളിരേ
ജീവനിൽ മധുമഴയായ് നിറയൂ
ഏതു ജന്മപുണ്യമിന്നു നിൻ ദേവസാന്ത്വനം
സ്നേഹമന്ത്രമായുണർന്നതീ മൂകവീണയിൽ
മിഴിയിൽ പുലരൊളിയായ് നിറകുടമായ്
പദമാടിവരും സംഗീതംപോലെ

(ശരപ്പൊളിമാല)

രിഗരിഗസരി നിസപനിസരി പനിസരിമപനി
രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ
സരിമ രിസ നിസരി സനി പനിസ നിപ രിമപസനി
സരിനിസപ നിസപനിമ പനിമപരി പസനിരിസ
സരി സരിമനിസ നിസ നിസനിസനി
പനി പനിസരിപ സരി മപനിസരി
രിമരി രിമരിരി സരിസ സരിസസ
നിസനി നിസനിനി പനിസരിമ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Sharapoli Malacharthy

Additional Info

Year: 
1996

അനുബന്ധവർത്തമാനം