രാധേ മൂകമാം വീഥിയിൽ (എങ്ങു നീ)
Music:
Lyricist:
Singer:
Film/album:
രാധേ മൂകമാം വീഥിയിൽ
ഏകനായ് ഞാൻ അലഞ്ഞൂ
എങ്ങു നീ എങ്ങു നീ രാധേ
നിന്നെ തേടിയലഞ്ഞൂ
മൂകമാം വീഥിയിൽ
ഏകനായ് ഞാൻ വരുന്നൂ
(എങ്ങു നീ)
മഞ്ഞിൻ മലർ പെയ്യും ഒരു സായംസന്ധ്യയിൽ
സുരഭില മധുകലികയായ് ശാലീനയായ്...
അരികിൽ വന്നേതോ പ്രണയകവിതപോൽ
ഒഴുകി നീയെൻ ഹൃദയം തഴുകി
(എങ്ങു നീ)
ഇന്നെൻ മിഴി മുന്നിൽ ഇരുൾ മൂടും വേളയിൽ
നിനവിലെ അമൃതണികലേ ആരോമലേ
അകലെ നിന്നേതോ സുകൃതസാരമായ്
ഒഴുകി നീയെൻ അരികിൽ അണയൂ
(എങ്ങു നീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
radhe mookamam
Additional Info
ഗാനശാഖ:

