ഓ കൊഞ്ചുമിളംകിളി

ഓ.. കൊഞ്ചുമിളങ്കിളി പൂമൊഴി തേനലകൾ
വസന്തത്തിൻ തേരൊലികൾ ഓ വസന്തത്തിൻ പൂക്കണികൾ.
(ഓ കൊഞ്ചുമിളങ്കിളി..)
ആയിരമാശകൾ മുത്തുകൾ
പാകിയ വയലേലകളിൽ (2)
നിറ നിറ നിറകതിരഴകുകൾ പൊതിയവേ
മണിമയമൊരു പുതു പുലരിയും വിരിയവേ

(ഓ കൊഞ്ചുമിളങ്കിളി)

ജാതിമത ഭേദമില്ല
തമ്മിൽ ജനം ഒന്നാകവേ
ധർമ്മങ്ങൾ തൻ പുണ്യങ്ങൾ തൻ പൂ ചൂടവേ(ജാതിമത)
കള്ളവുമില്ല കളങ്കവുമില്ല
കണ്ണീരുമില്ലയീ മണ്ണിലെങ്ങും
നിറ നിറ നിറകതിരഴകുകൾ പൊതിയവേ
മണിമയമൊരു പുതു പുലരിയും വിരിയവേ

(ഓ കൊഞ്ചുമിളങ്കിളി)

ഗ്രാമങ്ങളിൽ നഗരങ്ങളിൽ..
തൊഴിൽ ശാലയായ് നവശക്തിയായ്
മരുഭൂമിയും മലർവാടിയായ് മാറീടവേ(ഗ്രാമങ്ങളിൽ)
കദനവുമില്ല കടങ്ങളുമില്ല
കലഹവുമില്ല
ഈ ഭൂമിയിലാർക്കും
നിറ നിറ നിറകതിരഴകുകൾ പൊതിയ മണിമയമൊരു പുതു പുലരിയും വിരിയവേ..

(ഓ കൊഞ്ചുമിളങ്കിളി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oo konchumilamkili

Additional Info

Year: 
1992

അനുബന്ധവർത്തമാനം