ആത്മാവിൻ കാവിൽ

ത്രയംബകം യജാമഹെ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
പൂര്‍വാരുകമിവ ബന്ധനാം
മൃത്യോര്‍മുകതീയമാമൃതാ...
ത്രയംബകം യജാമഹെ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
പൂര്‍വാരുകമിവ ബന്ധനാം
മൃത്യോര്‍മുകതീയമാമൃതാ...

ആത്മാവിന്‍ കാവില്‍ അരയാലിന്‍ കൊമ്പില്‍
പാടാമോ വീണ്ടുമെന്റെ പെണ്‍കുയിലേ...
പണ്ടത്തെ ഈണം ചുണ്ടത്തായുണ്ടോ
മൗനത്തിന്‍ മഞ്ഞണിഞ്ഞ പൂങ്കുയിലേ...
ഇതളോരോന്നും നീളുന്നേ ജന്മ താമരയില്‍...
കളനാദം നീ പെയ്യാമോ തങ്കനാളമുള്ള താഴ്‌വരയിൽ... 

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം സദാശിവം...

ആത്മാവിന്‍ കാവില്‍ അരയാലിന്‍ കൊമ്പില്‍
പാടാമോ വീണ്ടുമെന്റെ പെണ്‍കുയിലേ...
പണ്ടത്തെ ഈണം ചുണ്ടത്തായുണ്ടോ
മൗനത്തിന്‍ മഞ്ഞണിഞ്ഞ പൂങ്കുയിലേ...

സരിനിസ സരിനിസ
സരിനിസസരിരിഗഗമമ
പധമപ പധമപ
പധമപപപ ധധ നിനി സരിനിസ...

അന്നേതോ നാളില്‍ ഒരു സന്ധ്യാ നേരം
നീയെങ്ങോ പോയില്ലേ ദൂരെ...
നെഞ്ചോരം നീളെ ഇടിമിന്നല്‍ ചേരും
നീയേതോ മുകിലിന്റെ തേരില്‍...
എങ്ങെങ്ങോ ഈറന്‍മേഘം മായുന്നു മേലെ....
ഇന്നാരോ ചോല്ലുന്നില്ലേ മെല്ലെ...
മനസ്സിനു കളഭം പലകുറി അണിയാന്‍....
വിരുന്നുമായ് വരുന്നു 
വസന്ത സുഗന്ധമണിഞ്ഞു നീ.... 

ആത്മാവിന്‍ കാവില്‍ അരയാലിന്‍ കൊമ്പില്‍
പാടാമോ വീണ്ടുമെന്റെ പെണ്‍കുയിലേ...
പണ്ടത്തെ ഈണം ചുണ്ടത്തായുണ്ടോ
മൗനത്തിന്‍ മഞ്ഞണിഞ്ഞ പൂങ്കുയിലേ...

തേന്‍മാവിന്‍ മീതെ കളിവാക്കും ചൊല്ലി
എന്നെന്നും നീയെന്റെ കൂടെ...
തേനോലും നാവില്‍ മറുവാക്കും ചൂടി
ചേരുന്നെ കൊതിയോടെ ചാരെ...
നീയേതോ രാഗം താനെ മൂളുന്ന നേരം
നാണത്തിന്‍ വാതില്‍ ചാരി മോഹം...
തിരുമൊഴി മധുരം കനവിനു നുണയാന്‍
വിരുന്നിനായ് വരുന്ന തെളിഞ്ഞ നിലാവിലുരുമ്മി നീ...

ആത്മാവിന്‍ കാവില്‍ അരയാലിന്‍ കൊമ്പില്‍
പാടാമോ വീണ്ടുമെന്റെ പെണ്‍കുയിലേ...
പണ്ടത്തെ ഈണം ചുണ്ടത്തായുണ്ടോ
മൗനത്തിന്‍ മഞ്ഞണിഞ്ഞ പൂങ്കുയിലേ...
ഇതളോരോന്നും നീളുന്നേ ജന്മ താമരയില്‍...
കളനാദം നീ പെയ്യാമോ തങ്കനാളമുള്ള താഴ്‌വരയിൽ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Atmavin kavil

Additional Info

Year: 
2007

അനുബന്ധവർത്തമാനം