ഇത്തിരി നേരം (ജ്യോതീരത്നങ്ങൾ)

ഇത്തിരി നേരം ഇത്തിരി നേരം ഇത്തിരി നേരം
ഒത്തിരി കാര്യം
ഒത്തിരി കാര്യം ഒത്തിരി കാര്യം
ഇത്തിരി നേരം.... ഒത്തിരി കാര്യം.....

ഇത്തിരി നേരം.... ഒത്തിരി കാര്യം.....

ജ്യോതിരത്നങ്ങൾ പ്രഭ
ചൊരിഞ്ഞീടും
ചേതോഹരമാം വിശാലതയിൽ
രാശിചക്രം തെളിയുന്നു - ഓരോ

ദോഷഗ്രഹങ്ങളണയുന്നു...
ഇതുതന്നെ ചൂതുപടം...
ഇവിടിന്നും റാണിമാർ
വാഴുന്നു
പൊരുതി മരിക്കുന്നു നമ്മൾ - വെറുതെ
പൊരുതി
ചോരയൊഴുക്കുന്നു....

(ഇത്തിരി...)

യന്ത്രങ്ങളാൽ
വിശ്വമണ്ഡലമടക്കാൻ
തന്ത്രങ്ങളൊരുക്കിയ മനുഷ്യൻ...
സ്വന്തം മനസ്സിന്റെ
സിദ്ധികൾ മുഴുവൻ
യന്ത്രങ്ങൾക്കായ് മുടിച്ചുവല്ലോ,
പര-
തന്ത്രത്തിലകപ്പെട്ടു വലഞ്ഞുവല്ലോ

(ഇത്തിരി...)

ഇതളിടും
പൂക്കളും പ്രണയകാവ്യങ്ങളും
മൃദുല മോഹനസ്വപ്‌നങ്ങളും...
തഴുകുന്ന
താരുണ്യമനസ്സുകൾക്കറിയുമോ
അഴലിൻ
തരിശുനിലങ്ങൾ....

(ഇത്തിരി...)