അക്കരെയിക്കരെ
വൺ... വൺ ടു...
വൺ ടു ത്രീ... വൺ ടു ത്രീ
ഫോർ
വൺ ടു ത്രീ... വൺ ടു ത്രീ ഫോർ വൺ...
താ തിന്ത തിന്ത തകുതികു
--- 2
തകുതികു തിന്ത തിന്ത തകുതികുതാ....
അക്കരെയിക്കരെയക്കരെയിക്കരെ
കടത്തുതോണി
എക്കരെയെക്കരെയേതു കരയിൽ പോയാൽ
സ്‌നേഹം പൂക്കണ കാവുകൾ
കാണാം
സ്‌നേഹഭാവം ചൂടണ മുഖങ്ങൾ
കാണാം
(വൺ...)
അത്തപ്പൂക്കളമെഴുതി മുറ്റത്ത്
കളിചിരിയോടെ
അച്‌ഛനും മക്കളും ഉണ്ണാൻ കൂടി
മറക്കുമ്പോൾ
ആനന്ദക്കുളിർമിഴിയോടെ
അമ്മ വന്നു വിളിച്ചീടും
വീടുകളുണ്ടോ
അമ്പലവും ആശ്രമവും വീടുമടുക്കളപോലും
അങ്ങാടികളായ് തീർത്തൊരു
കലിയുഗമിവിടെ കലി തുള്ളുകയാണോ
(അക്കരെ...)
തൂമഞ്ഞിൻ
കുളിർമയെഴും പ്രേമലോലഹൃദയങ്ങൾ
പൂമരത്തിൽ കൊക്കുരുമ്മി സ്വയം
മറക്കുമ്പോൾ
വേടനു ശാപം നൽകി പ്രേമം പാടും
വാത്‍മീകീ
വംശജരുണ്ടോ.....
തറവാടിൻ മഹിമയ്‌ക്കായ് തരള മനസ്സുകളെന്നും
ബലി നൽകീടും
ക്രൂരതയിന്നും കലി തുള്ളുകയാണോ
(അക്കരെ...)