ഇതളഴിഞ്ഞൂ വസന്തം

ഇതളഴിഞ്ഞു വസന്തം
ഇല മൂടി പൂ വിരിഞ്ഞു
ഇവിടെ വരൂ‍ ഇണക്കിളീ
ഇളം‌ചുണ്ടിലോമനപ്പാട്ടുമായ്

പുതുമഞ്ഞിനു നാണമണയ്‌ക്കും
മൃദുവെഴും നിന്നുടൽ കാണുമ്പോൾ
ഋതുദേവതമാർ പൂച്ചിലങ്ക നിൻ
പദതാരുകളിൽ ചാർത്തിക്കും
വരുകയില്ലേ എന്നരികിൽ
ഒരു രാഗനർത്തനമാടുകില്ലേ

(ഇതൾ...)

നിൻ മുഖശ്രീയനുകരിക്കാനായ്
പൊന്നാമ്പൽപ്പൂവുകൾ കൊതിക്കുന്നു
പൊന്നിളം‌പീലിശയ്യകൾ നീർത്തി
‍പൗർണ്ണമിരാവു വിളിക്കുന്നു
ഇവിടെ വരൂ ആത്മസഖീ
എന്നിടതുവശം ചേർന്നിരിക്കൂ

(ഇതൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithalazhinju vasantham

Additional Info

അനുബന്ധവർത്തമാനം