ലക്ഷ്മിപ്രിയ ചന്ദ്രമൗലി
ലക്ഷ്മിപ്രിയ ചന്ദ്രമൗലി ചെന്നൈയിൽ ജനിച്ചു. സോഷ്യൽ വർക്കിൽ പിജി കഴിഞ്ഞതിനുശേഷം ഒരു കോർപ്പറേറ്റ് കമ്പനിയിൽ എച്ച് ആർ ആയി ജോലി ചെയ്തു. അതിനുശേഷം ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയ ലക്ഷ്മിപ്രിയ "ഇവം" എന്ന നാടക ട്രൂപ്പിൽ ചേർന്നു . ഇവം ഗ്രൂപ്പിന്റെ മാനേജ്മെന്റ് സ്റ്റാഫായിരിക്കേ 2010- ൽ മുന്തിനം പാർത്തേനെ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിയ്ക്കുന്നത്. സിനിമയ്ക്ക് ശേഷം ലക്ഷ്മിപ്രിയ പിന്നീട് അഭിനയിച്ചത് ടെലിവിഷൻ പരമ്പരയിലായിരുന്നു. .
രണ്ട് മൂന്ന് ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചതിനുശേഷം ലക്ഷ്മിപ്രിയ സിനിമയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. 2013 ൽ ഗൗരവം എന്ന സിനിമയിലൂടെ തെലുങ്കിലും അഭിനയിച്ചു. 2014- ലാണ് മലയാളത്തിൽ അഭിനയിക്കുന്നത്. എയ്ഞ്ചൽസ് എന്ന സിനിമയായിരുന്നു ലക്ഷ്മിപ്രിയയുടെ ആദ്യമലയാള ചിത്രം. 2015- ൽ ബിജുമേനോന്റെ നായികയായി Salt മാംഗോ Tree എന്ന സിനിമയിൽ അഭിനയിച്ചു. ഇരുപതിലധികം ചിത്രങ്ങളിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി അഭിനയിച്ചിട്ടുണ്ട്.
2019- ൽ ലക്ഷ്മിപ്രിയ വിവാഹിതയായി. പ്രശസ്ത എഴുത്തുകാരൻ വെങ്കട്ട് രാഘവൻ ശ്രീനിവാസനെയാണ് വിവാഹം ചെയ്തത്,