കിരൺ വർഗീസ്
Kiran Vergis
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികളിലെ ബാലതാരം മുരളിയായി സിനിമയിൽ വേഷമിട്ട കിരൺ വെർഗീസ്, മമ്മൂട്ടിയുടെ അഥർവ്വത്തിലും ബാലതാരമായി വേഷമിട്ടിരുന്നു. കേരളത്തിലും സിംഗപ്പൂരിലുമായി പഠനം. സർവോദയ വിദ്യാലയയിൽ നിന്ന് സ്കൂളിംഗും സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും പൂർത്തിയാക്കിയ ശേഷം കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പോസ്റ്റ് ഗ്രാഡ്വേഷൻ ഡിപ്ലോമയും കരസ്ഥമാക്കി. തുടർന്ന് സിംഗപ്പൂരും തിരുവനന്തപുരത്തും ഹൈദരബാദിലുമൊക്കെ പല മേഖലകളിൽ ജോലി ചെയ്ത കിരൺ വെർഗീസ് നിലവിൽ ഡെലോയിറ്റ് സൗത്തേഷ്യയുടെ ഫിനാൻഷ്യൽ അഡ്വൈസറി മേധാവിയായി ജോലി ചെയ്യുന്നു.