കാർത്തിക മുരളീധരൻ
Karthika Muraleedharan
1997 ജനുവരി 18 -ന് സിനിമാ ഛായാഗ്രാഹകൻ സി കെ മുരളീധരന്റെയും മീന നായരുടെയും മകളായി കോട്ടയത്ത് ജനിച്ചു. കാർത്തിക ബാംഗ്ലൂർ സൃഷ്ടി സ്കൂൾ ഓഫ് ആർട്സിൽ ബാച്ചിലർ ഇൻ ക്രിയേറ്റീവ് ആർട്ടിൽ ബിരുദം നേടിയിട്ടുണ്ട്. 2017 -ൽ അമൽ നീരദ് സംവിധാനം ചെയ്ത CIA എന്ന ചിത്രത്തിലൂടെയാണ് കാർത്തിക സിനിമയിൽ അരങ്ങേറുന്നത്. അതിനുശേഷം ജോയ് മാത്യ സംവിധാനം ചെയ്ത അങ്കിൾ എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി. ബാലതാരം ആകാശ് മുരളീധരൻ സഹോദരനാണ്.