കാർത്തിക് മോഹൻ

Karthik Mohan

1980 ആഗസ്റ്റ് 30 രാം മോഹന്റെയും സുനന്ദ മോഹന്റെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ശിവഗിരി ശ്രീ നാരായണ സീനിയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ കാർത്തിക് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ്(CET)- ൽ നിന്നും ബി ആർക്ക് കഴിഞ്ഞതിനുശേഷം റൂർക്കി ഐ ഐ ടി യിൽ എം ആർക്ക് ഒന്നാം റാങ്കോടെ പാസ്സായി. Ph.Dക്ക് തുടർപഠനം നടത്തുന്നു.

കമലിന്റെ പുതിയ സിനിമയിലേയ്ക്ക് ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന് ഒരു സിനിമാവാരികയിലെ പരസ്യം കണ്ട് അപേക്ഷിയ്കുകയും ഇന്റർവ്യൂ മുഖേന കാർത്തിക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അങ്ങിനെ 1987 -ൽ കമൽ സംവിധാനം ചെയ്ത ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമയിലൂടെ ഉണ്ണിക്കുട്ടൻ എന്ന ബാലതാരമായി കാർത്തിക് മോഹൻ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ ചിത്രത്തിനുശേഷം പിന്നീട് അഭിനയരംഗത്ത് തുടർന്നില്ല. വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുകയാണിപ്പോൾ.

കാർത്തിക് മോഹന്റെ ഭാര്യ ദീപ്തി കാർത്തിക്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്.

വിലാസം-
Karthik Mohan
Assistant Professor
Department of Architecture
College of Engineering- Trivandrum - 16