കമറുദ്ദീൻ പാലുവായി
ഏഴടി ഒരിഞ്ച് പൊക്കമുള്ള കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തി ആയ കമറുദ്ധീൻ 1963 -ൽ തൃശൂർ ജില്ലയിലെ പാവറട്ടിയിലാണ് ജനിച്ചത്.
കമറുദ്ദീൻ! ഉയരക്കൂടുതല്‍ മൂലമുള്ള പ്രശ്നങ്ങൾ കാരണം നാലാം തരത്തില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. ബന്ധുക്കളും കൂട്ടുകാരും അധ്യാപകരും കളിയാക്കുന്നതില്‍ മനംനൊന്ത് സ്കൂളില്‍ പോകാതെയായ അദ്ദേഹം പിന്നീട് നാട് വിടുകയായിരുന്നു. അങ്ങനെ ചെന്നൈയിൽ എത്തിയ കമറുദ്ദീനെ യാദൃശ്ചികമായി കമലഹാസൻ കാണുകയും സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയും ചെയ്തു. 1985 -ൽ കമലഹാസന്റെ ഉയര്‍ന്ത ഉള്ളം എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ട് കമറുദ്ദീൻ സിനിമാഭിനയ രംഗത്ത് തുടക്കം കുറിച്ചു.
തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം രജനികാന്ത്/ സത്യരാജ് / അനിൽ കപൂർ (ഹിന്ദി) തുടങ്ങിയ പ്രമുഖ നടന്മാരുടെ കൂടെയും അഭിനയിക്കുകയുണ്ടായി. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 25 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കമറുദ്ദീൻ അവസാനമായി അഭിനയിച്ചത് 2005 -ൽ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് ആയിരുന്നു.
പൊക്കം ഞങ്ങള്‍ക്കഭിമാനം, ദൈവം തന്നൊരു വരദാനം എന്ന മുദ്രാവാക്യത്തിൽ അധിഷ്ഠിതതമായി 1999 -ല്‍ രൂപീകൃതമായ ടോള്‍ മെന്‍ അസോസിയേഷനില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന കമറുദ്ദീൻ ആ സംഘടനക്ക് കീഴിൽ സെക്യൂരിറ്റി ജോലി ചെയ്യുമ്പോൾ ഉണ്ടായ ഒരു അപകടത്തിൽ ഇടത്ത് കാലിനേറ്റ പരിക്ക് കാരണം ആ ജോലി ഉപേക്ഷിച്ച് ഉപജീവനമാര്‍ഗമായി ലോട്ടറി വില്പന നടത്തുകയായിരുന്നു.
2024 സെപ്റ്റംബർ 19 -ന് കമറുദ്ദീൻ അന്തരിച്ചു.