കാജൽ അഗർവാൾ
വിനയ് അഗർവാളിന്റേയും സുമൻ അഗർവാളിന്റേയും മകളായി പഞ്ചാബിലെ അമൃത്സറിൽ ജനിച്ച കാജൽ അഗർവാൾ പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. 2004 -ൽ Kyun! Ho Gaya Na എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു കാജൽ അഭിനയരംഗത്തേയ്ക്കെത്തിയത്. അതിനുശേഷം 2007-ൽ Lakshmi Kalyanam എന്ന സിനിമയിലൂടെ തെലുഗു സിനിമാരംഗത്ത് അരങ്ങേറി. 2008 -ൽ Perarasu എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി. തുടർന്ന് തെലുഗു, തമിഴ് സിനിമകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളിൽ കാജൽ നായികയായി. നാല് തവണ ഫിലിംഫെയർ അവാർഡ് നേടിയിട്ടുള്ള കാജൽ അഗർവാൾ തമിഴ്,തെലുഗു സിനിമകളിലെ പ്രധാന മുൻനിര നായകന്മാരുടെ എല്ലാം ചിത്രങ്ങളിൽ നായികയായിട്ടുണ്ട്.
കാജൽ അഗർവാൾ അഭിനയിച്ച ആര്യ 2-ഡബ്ബിംഗ്, ജനത ഗാരേജ് - തെലുങ്ക് ഡബ്ബിംഗ് എന്നിവയുൾപ്പെടെ പല തെലുഗു സിനിമകളും മലയാളത്തിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്തിട്ടുണ്ട്. 2020 ഒക്റ്റോബറിൽ കാജൽ അഗർവാൾ വിവാഹിതയായി. ഭർത്താവ് ഗൗതം കിട്ച്ലു. അവർക്ക് ഒരു മകനുണ്ട്. പേര് നീൽ