കെ ജി നായർ
K G Nair
നായർ ജെമിനി എന്ന് സിനിമാ മേഖലയിൽ അറിയപ്പെട്ടിരുന്ന സിനിമാ നിർമ്മാതാവ് കെ.ജി.നായർ 1954 ലാണ് ജനിച്ചത്.
ചെന്നൈ ജെമിനി കളർലാബിന്റെ കേരളത്തിലെ മാനേജരായിരുന്നു. ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ്, സുഖവാസം എന്നീ സിനിമകളുടെ നിർമ്മാതാവാണ്.
കൊവിഡിന് ശേഷം ചലച്ചിത്ര മേഖലയിൽ സജീവമല്ലായിരുന്ന ഇദ്ദേഹം തന്റെ 71 ആം വയസ്സിൽ 2025 ജൂലായ് 16 ആം തിയതി അന്തരിച്ചു. ബി കെ ചന്ദ്രികയാണ് ഭാര്യ. അരുൺ.ജി.നായർ മകനും അപർണ മരുമകളുമാണ്


