ജോൺസൺ

Johnson
വിഗതകുമാരൻ ഫെയിം

മലയാളത്തിലെ ആദ്യ സിനിമയായ "വിഗതകുമാരനി"ൽ  വില്ലനായ ഭൂതനാഥനായി ലാലി എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തുകാരൻ ജോൺസൺ അഭിനയിച്ചു. (പിൽക്കാലത്ത്‌ തെന്നിന്ത്യയിലെ പ്രശസ്ത നടിയും നിർമ്മാതാവുമായി മാറിയ ബി. എസ്‌. സരോജ ഇതേ ജോൺസന്റെ മകളാണ്‌). സിനിമാ-നാടക അഭിനയം സ്ത്രീകൾക്ക്‌ അഭിമാനിക്കാവുന്ന ജോലിയല്ലെന്ന് ധരിച്ചിരുന്ന സാമൂഹികചുറ്റുപാടിനാൽ "വിഗതകുമാരനി"ൽ നടിമാരെക്കിട്ടാൻ ബുദ്ധിമുട്ടി. ജോൺസൺകണ്ടെത്തിക്കൊണ്ടുവന്ന തിരുവനന്തപുരത്തുകാരിയായ പി കെ റോസി(രാജമ്മ) നായിക 'സരോജിനി'യായി.