ജോൺ ആലുങ്കൽ
John Alunkal
നോവലിസ്റ്റും അധ്യാപകനുമായ ജോൺ ആലുങ്കൽ. 30 നോവലുകളും 60 ൽ പരം ചെറുകഥകളും രചിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി വ്യാകരണ ഗ്രന്ഥങ്ങളും ബാലസാഹിത്യകൃതികളും. വീണ്ടും ചലിക്കുന്ന ചക്രം എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ജോൺ ആലുങ്കലിന്റേതാണ്. അദ്ദേഹത്തിന്റെ നോവലുകളായ 'ഊതിക്കാച്ചിയ പൊന്ന്', 'നിഴൽ മൂടിയ നിറങ്ങൾ', 'മുത്തോട് മുത്ത്' എന്നിവ ചലച്ചിത്രമായിരുന്നു. 'പുഴമാത്രം മാറിയില്ല എന്ന നോവലിന് മാമൻ മാപ്പിള അവാർഡ് ലഭിച്ചിരുന്നു. നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ പാമ്പാടി വേലിക്കകത്ത് തങ്കമ്മ. മക്കൾ മിനി, അനു, നിർമ്മല, ജോബി