ജീവ ജനാർദ്ദനൻ

JeeVa Janardhanan

കണ്ണൂർ പയ്യന്നൂർ സ്വദേശിനി. OK ജനാർദ്ദനൻ, ചിത്രലേഖ എന്നിവരുടെ മകളായി പയ്യന്നൂർ രാമന്തളിയിൽ ജനിച്ചു. പയ്യന്നൂർ സെന്റ് മേരീസ് സ്കൂൾ, രാമന്തളി GHSS എന്നിവടങ്ങളിലായി സ്കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് സെന്റ് ‌തോമസ് സെന്റർ ഓഫ് മീഡിയ സ്റ്റഡീസിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയ ജീവ ഇപ്പോൾ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബാച്ചിലർ ഓഫ് തിയറ്റർ ആർട്സിൽ ഫൈനൽ വർഷ ബിരുദ വിദ്യാർത്ഥിനി ആണ്. 

ഇതിനകം നിരവധി ശ്രദ്ധേയമായ ഷോർട്ട് ഫിലിമുകളിൽ ഒക്കെ അഭിനയിച്ചിട്ടുള്ള ജീവയുടെ വളരെ ശ്രദ്ധേയമായ കഥാപാത്രം ആണ് "ഭീമന്റെ വഴി" യിലെ "സീത".

സഹോദരൻ ജഗത് ജനാർദ്ദനൻ 

ജീവയുടെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം പ്രൊഫൈൽ