ജയശ്രീ കൃഷ്ണ
Jayasree Krishna
തൃശ്ശൂർ സ്വദേശിനിയായ ജയശ്രീ കൃഷ്ണ തമിഴ്നാട്ടിലാണ് പഠിച്ചതും വളർന്നതും. രാഗ ബന്ധങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് കൈയ്യെത്തും ദൂരത്ത്, ആശ്രയം, തീരം തേടുന്ന തിര എന്നീ ചിത്രങ്ങളിലും അഭിനയിച്ചു, ക്ലാസിക്കൽ നർത്തകി കൂടിയായ ജയശ്രീ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.