ജയചന്ദ്രൻ അരമങ്ങാനത്ത്
1975 -ൽ എ നാരായണന്റെയും എ ശാരദയുടെയും മകനായി കാസർക്കോട് ജില്ലയിൽ അദ്ധ്യാപകനും, കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ ജയചന്ദ്രൻ അരമങ്ങാനത്ത് ജനിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടും ഇഴ പാകിയ ജീവിതത്തിൽ ആത്മവിശ്വാസവും, കഠിനാദ്ധ്വാനവും കൈമുതലാക്കി ജീവിതത്തിലും, കലാരംഗത്തും മികവ് കണ്ടെത്തിയ ഒരു സാധാരണക്കാരൻ..പഠന കാലത്ത് തന്നെ എഴുത്തിലും കലാരംഗത്തും ശ്രദ്ധ നേടിയ ജയചന്ദ്രൻ എം എ, എം.എഡ് ബിരുദധാരിയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് മികവ് പുലർത്തിയിരുന്ന ജയചന്ദ്രൻ നാടകം. മോണോ ആക്ട് വേദികളിലെ നിറ സാന്നിദ്ധ്യമായിരുന്നു.
ഗൃഹനാഥൻ, യുഗപുരുഷൻ ,മിത്ത്, കവടിയും വിത്തും, ചന്ദ്രഗിരി ലൈഫ് ഫുൾ ഓഫ് ലൈഫ്, അരയക്കടവ്, എന്നീ സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ തന്നിലെ അഭിനയ മികവ് പ്രകടിപ്പിച്ച ഇദ്ദേഹം ആത്മസഖി, ഡീസൻറ് ഫാമിലി, മൂന്നു മണി തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ക്ലോക്ക്, റിഫ്ളക്ഷൻ, എന്നി ഷോർട്ട് ഫിലിമിലും, ചില ഡോക്യു ഫിക്ഷനുകളിലും അഭിനയിച്ചു.
ചന്ദ്രഗിരി , ഗൃഹനാഥൻ എന്നീ സിനിമകളുടെ നിർമ്മാണം നിർവ്വഹിച്ചതും ജയചന്ദ്രനാണ്. സോഷ്യൽ മീഡിയകളിലൂടെ നിരവധി കഥകളും രചിച്ചിട്ടുണ്ട്.. കുഞ്ഞിമംഗലം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനാണ്. വെള്ളൂർ ഹൈസ്കൂളിലെ പഠന ശേഷം പയ്യന്നൂർ കോളേജിൽ നിന്നും ഡിഗ്രി പൂർത്തിയാക്കി. കാസർഗോഡ് ഡയറ്റിൽ നിന്ന് ടി ടി സിയും, തളിപ്പറമ്പ് കേയി സാഹിബ് കോളേജിൽ നിന്ന് ബി.എഡും, കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് എം എഡും പൂർത്തിയാക്കി. ഇടത് അധ്യാപക സംഘടനയായ കെ പി ടിഎയുടെ സംസ്ഥാന സെക്രട്ടറിയാണ്.
കണ്ണൂർ പയ്യന്നൂരിനടുത്ത ഏഴിലോട് താമസം. ഭാര്യ എൻ സുചിത്ര. മക്കൾ ആകാശ്, അലീന