ഇഷിത സിംഗ്
1998 ജൂൺ 6 -ന് ജാർഖണ്ഡിൽ ജനിച്ചു. ആട്ടക്കളരി സെന്റർ ഓഫ് മൂവ്മെന്റ് ആർട്സിൽ നിന്നും നൃത്തത്തിൽ ഇഷിത സിംഗ് ബിരുദം നേടിയിട്ടുണ്ട്. പഠനകാലത്ത് ഭരതനാട്യം, ചാഹു,ഫോക്ക് ഡാൻസ്, കണ്ടമ്പററി ഡാൻസ്, ബല്ലറ്റ് എന്നീ നൃത്തരൂപങ്ങളിൽ പരിശീലനം നേടിയിരുന്നു. ആട്ടക്കളരിയിലെ പഠനത്തിനുശേഷം 2018 -ലാണ് ഇഷിത അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ആദിശക്തി ലാബോറട്ടറി ഓഫ് തിയ്യെറ്റർ ആർട്സ് ആൻഡ് റിസേർച്ചിൽ നിന്നും അഭിനയത്തിൽ പരിശീലനം നേടി.
പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഇഷിത സിംഗ് പ്രൊഫഷണലായി തുടക്കമിടുന്നത്. അന്താക്ഷരി എന്ന ചിത്രത്തിൽ നയന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാള സിനിമയിലേയ്ക്കെത്തുന്നത്. മലയാളം കൂടാതെ ഗ്രെ ഗെയിംസ് എന്ന കന്നഡ സിനിമയിലും സിസ്റ്റർ എന്ന ഹിന്ദി സിനിമയിലും ഇഷിത അഭിനയിച്ചിട്ടുണ്ട്. ഒരു മലയാളം മ്യൂസിക്കൽ ആൽബത്തിലും ഇഷിത അഭിനയിച്ചിട്ടുണ്ട്.