ഹുമ ഖുറേഷി
മോഡലിങ് രംഗത്ത് തിളങ്ങുകയും പിന്നീട് അനുരാഗ് കശ്യപിന്റെ 'ഗ്യാങ്‌സ് ഓഫ് വശ്യപൂരി'ലൂടെ തിരശ്ശീലയിലെത്തുകയും ചെയ്‌ത ബോളിവുഡ് നടിയാണ് ഹുമ ഖുറേഷി. നാടക മേഖലയിലൂടെ കരിയര്‍ ആരംഭിച്ച ഹുമ മോഡലിങ് രംഗത്തേയ്‌ക്ക് തിരിഞ്ഞതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യത്തിലെ ഹുമയുടെ പ്രകടനം അനുരാഗ് കശ്യപിന്റെ ശ്രദ്ധയില്‍പെടുകയും പിന്നീട് ബോളിവുഡ് സിനിമയിലേക്ക് വഴിതുറക്കയുമായിരുന്നു. കശ്യപ് സംവിധാനം ചെയ്‌ത ഗ്യാങ്‌സ് ഓഫ് വശ്യപൂരിലെ പ്രകടനം ഹുമയ്‌ക്ക് പിന്നീട് നിരവധി ചിത്രങ്ങളില അഭിനയിക്കാൻ വഴിയൊരുക്കി. ബദ്‌ലാപൂര്‍, ദി ഡേ, എക്‌ഥി ധായന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന 'വൈറ്റ്' എന്ന പുതിയ ചിത്രത്തിലെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള ചലച്ചിത്രലോകത്തേയ്ക്ക് കടന്നിരിക്കയാണ് ഹുമ ഖുറേഷി