ഹരിത ഹരിബാബു
ആയുർവേദ ഡോക്റ്ററായ ഹരിത മെഡിക്കൽ കോളേജിൽ പഠിയ്ക്കുന്ന സമയത്താണ് ആദ്യമായി ഗാനരചന നടത്തുന്നത്. കോളേജിലെ സീനിയേഴ്സ് നൽകിയ ട്യൂണിനനുസരിച്ചായിരുന്നു ആദ്യമായി വരികൾ എഴുതിയത്. ഒരു മാതള പൂവ് എന്ന ആൽബത്തിനുവേണ്ടിയായിരുന്നു ഗാനരചന. അതിനുശേഷം ഗായികയും സംഗീത സംവിധായികയുമായ കാവ്യ അജിത്തിന്റെ ഒരു ഗാനത്തിനു വേണ്ടി വരികൾ എഴുതി.
ആദ്യമായി സിനിമയ്ക്ക് വേണ്ടി ഹരിത ഗാനരചന നിർവഹിയ്കുന്നത് കൈലാസ് മേനോന്റെ സംഗീതത്തിൽ പ്രതിഭ ട്യൂട്ടോറിയൽസ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതിനുശേഷം എന്റെ നാരായണിക്ക് എന്ന ഷോർട്ട്ഫിലിമിനു വേണ്ടി ഒരു ഗാനം രചിച്ചു. പിന്നീട് അമീറാ, കുടുക്ക് 2025, ആ മുഖങ്ങൾ എന്നീ ചിത്രങ്ങൾക്ക് വേണ്ടി പാട്ടുകൾ എഴുതി. ഒരു തെലുങ്കു സിനിമയുടെ മലയാളം ഡബ്ബിംഗിനു വേണ്ടി ഹരിത മൂന്ന് ഗാനങ്ങൾ എഴുതിയിട്ടുണ്ട്
ഹരിത ഹരിബാബു രചന നിർവ്വഹിച്ച ഗാനങ്ങൾ- പനിമതിയിലെ (musical video), വൈശാഖ് നായർ, കാതം (musical video) : പൂർണ്ണശ്രീ ഹരിദാസ്, Groove (band song) : അമൃത രാജൻ, Musical video : ശ്രീഹരി അച്യുതൻ, യാന (musical video) : ജിനു തോമസ്, നീ , unnamed film (feature films ) : കൈലാസ് മേനോൻ, ദുബായ് എക്സ്പോ (pan indian song - malayalam part) : വർക്കി