ഗീത രാമചന്ദ്രൻ

Geetha Ramachandran

മകനുമൊന്നിച്ചുള്ള യാത്രകളിലൂടെ പ്രശസ്തയായ തൃശൂർ സ്വദേശിനിയായ ഗീത രാമചന്ദ്രൻ, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സഞ്ചാര സാഹിത്യകാരൻ എം.കെ. രാമചന്ദ്രന്റെ ഭാര്യയാണ്. സനിത, ശങ്കർകൃഷ്ണൻ, ശരത്കൃഷ്ണൻ എന്നിവരാണ് മക്കൾ.

    2018 ൽ മകൻ ശരത്കൃഷ്ണനുമൊന്നിച്ച് മണാലിയിൽ നിന്ന് റോഹ്തംഗ് പാസ്സിലേക്ക് ബുള്ളറ്റിൽ പര്യടനം നടത്തുന്ന 60 കാരിയായ ഗീതയുടെ ചിത്രങ്ങളും വാർത്തയും മാധ്യമങ്ങളിൽ ഇടം നേടുകയും സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയാവുകയും ചെയ്തതോടെയാണ് ഇവർ ഇരുവരും ശ്രദ്ധേയരാവുന്നത്.  
    
    കാശി, ഷിംല, ലഡാക്, മണാലി, അജന്ത എല്ലോറ ഗുഹകൾ,  കൈലാസ് മാനസരോവർ, നേപ്പാൾ, ടിബറ്റ്,തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ ഇവരൊരുമിച്ച് പര്യടനം നടത്തിയിട്ടുണ്ട്. മകനോടൊപ്പം ട്രാവൽ വ്‌ളോഗിംഗിലും സജീവമാണ് ഗീത രാമചന്ദ്രൻ. 
    
    ഗീതയുടെയും മകന്റെയും സഞ്ചാരജീവിതം പ്രമേയമാക്കി നടനും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയുടെ സംവിധാനത്തിൽ 'ഓ മദർ ഇന്ത്യ' എന്ന പേരിൽ ഒരു ചിത്രം 2019 ൽ അനൗൺസ് ചെയ്യപ്പെട്ടിരുന്നു. 

    2021 ൽ ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജാൻ. . മൻ എന്ന ചിത്രത്തിൽ 'വലിയവീട്ടിൽ സാവിത്രി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗീതയാണ്.