ജി ഡി മഡ്ഗുൽക്കർ

G D Madgulkar

ജി ഡി മഡ്ഗുൽക്കർ എന്നറിയപ്പെട്ടിരുന്ന  ഗജാനൻ ദിഗംബർ മഡ്ഗുൽക്കർ ഒരു മറാത്തി കവിയായിരുന്നു. 1919 ഒക്റ്റോബർ 1 -നു മഹാരാഷ്ട്ട്രയിലെ സാങ്ങ്ലി ജില്ലയിൽ ജനിച്ചു. കവിയായും , ഗാനരചയിതാവയും , തിരകഥാകൃത്തായും , അഭിനേതാവായും മറാത്തി ചലചിത്ര മേഖലയിൽ തിളങ്ങി. ഒട്ടനവധി പ്രശസ്തങ്ങളായ പുസ്തകങ്ങൾ രചിച്ചു. "ഗീത് രാമായൺ" എന്ന രചനയിലൂടെ "ആധുനിക വാത്മീകി" എന്നുള്ള ശീർഷകം സമ്പാദിച്ചു. 1964 -ൽ പുറത്തിറങ്ങിയ " സ്കൂൾ മാസ്റ്റർ" എന്ന് മലയാള സിനിമയുടെ മൂല കഥ മഡ്ഗുൽക്കറിന്റെ രചനയാണു. 1977 ഡിസംബർ 14-നു അന്തരിച്ചു.